Type Here to Get Search Results !

Bottom Ad

ഏപ്രില്‍ ഫൂളാകുമോ...? പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ ഒന്നിനെന്ന്...!


കാസര്‍കോട്: (www.evisionnews.in) കാത്തിരുന്ന്, കാത്തിരുന്ന് ഒടുവില്‍ കാസര്‍കോടിന് കിട്ടിയ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 1ന് രാവിലെ നടക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം അനുചിതവും ആശങ്ക പരത്തുന്നതുമാണെന്ന് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍. ഏറെ നാളെത്തെ മുറവിളിക്കും പ്രക്ഷോഭത്തിനും ശേഷമാണ് കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിച്ച് കിട്ടിയത്. എന്നാല്‍ ലോക വിഢിദിനത്തിലാണ് ഇതിന്റെ ഉദ്ഘാടനം നടത്തുന്നത് എന്നറിഞ്ഞ് ജനം അമ്പരന്നിരിക്കുകയാണ്. ഇത് കാസര്‍കോടന്‍ ജനതയെ പരിഹസിക്കുന്നതിന് തുല്ല്യമാണെന്നും വിലയിരുത്തപ്പെട്ടു കഴിഞ്ഞു. സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 1ന് രാവിലെ 10 മണിക്ക് പി. കരുണാകര്‍ എം.പി നിര്‍വ്വഹിക്കുമെന്ന് അധികൃതരുടെ അറിയിപ്പ്. മാര്‍ച്ച് 30ന് ഉദ്ഘാടനം നടത്തുമെന്നാണ് നേരത്തെ കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി മധുസൂദനന്‍ അറിയിച്ചിരുന്നത്. എന്നാല്‍ 30ന് എം.പി. സ്ഥലത്തില്ലാത്തതിനാല്‍ ഉദ്ഘാടനം ഒന്നിലേക്ക് മാറ്റുകയായിരുന്നു. കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുടങ്ങാന്‍ ഏറെ പരിശ്രമിച്ച എം.പി.യെ തന്നെ ഉദ്ഘാടകനായി ലഭിക്കുന്നതിന് വേണ്ടിയാണ് ഏപ്രില്‍ ഒന്നിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക ഭാഷ്യം.


Post a Comment

0 Comments

Top Post Ad

Below Post Ad