കാഞ്ഞങ്ങാട്: (www.evisionnews.in) ബി.ജെ.പിയുടെ രാഷ്ട്രീയ വിശദീകരണയോഗം അലങ്കോലപ്പെടുത്തുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തുവെന്ന കേസില്‍ ഇരുപത്തിഒന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചീമേനി പോലീസ് ഹോസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡിസംബര്‍ 21 ന് വൈകുന്നേരം ചീമേനി ടൗണില്‍ ബി.ജെ.പി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം അലങ്കോലപ്പെടുത്തുകയും ബി.ജെ.പിക്കാരന്റെ കെ.എല്‍ 60. 1177 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ തല്ലിതകര്‍ക്കുകയും ചെയ്തുവെന്ന കേസില്‍ സിപിഎം പ്രവര്‍ത്തകരായ ചീമേനി കിഴക്കേക്കരയിലെ കെ.അജേഷ്(31), ടി.പി.നാരായണന്‍(61), തിമിരി വലിയപൊയിലിലെ രാഹുല്‍ രമേഷ് (23), ആലംതട്ടയിലെ കെ.വി.ഭാസ്‌ക്കരന്‍(48), നിടുംമ്പയിലെ പ്രഭാകരന്‍(41), കുതിരുചാല്‍ ടി.രാജേഷ്(39). കയ്യൂര്‍ ചള്ളുവക്കോട് രതീഷ്(29), പോത്താംകണ്ടം എം.റജിന്‍(27), കുണ്ട്യം ഡി.സുമേഷ്(30), കയ്യൂര്‍ എം.ശശികുമാര്‍(54), കള്ളപ്പാത്തി സുനില്‍കുമാര്‍(32), നരിയംമൂല എന്‍.എം.വിജയന്‍, പടിഞ്ഞാറെക്കര ഷിജിത്ത്(20), മയ്യല്‍ രാജേഷ് (31), തുറവിലെ ഗിരീഷ്(35), ഞണ്ടാടിയിലെ ധനേഷ്(25), മൊട്ടക്കപ്പുരയില്‍ കണ്ണന്‍(65), ആലന്തട്ടയിലെ ചന്ദ്രന്‍ പേക്കടവന്‍(45), ചെറുവപ്പാടി വി.വി.ജനാര്‍ദ്ദന്‍(55), പിലാന്തോളിയിലെ സി.വി.ശശീന്ദ്രന്‍(48), പട്ടോളിയിലെ സി.വി.രാജേഷ്(29) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഇവരടക്കം നൂറോളം സിപിഎംകാര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. കുറ്റപത്രത്തിലെ പതിനാറുപ്രതികളും ഒളിവിലാണ്.

Post a Comment
0 Comments