കാഞ്ഞങ്ങാട്: (www.evisionnews.in) കാഞ്ഞങ്ങാട് പോലീസ് സബ്ഡിവിഷന്‍ പരിധിയില്‍ 24 വാറണ്ട് പ്രതികള്‍ പോലീസിന്റെ പിടിയിലായി. കാസര്‍കോട്ട് മദ്രസാ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ക്രമസമാധാനപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രാത്രികാല പട്രോളിംഗും വാഹനപരിശോധനയും സജീവമാക്കണമെന്ന ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെയും കാസര്‍കോട്ടെയും പോലീസ് സബ്ഡിവിഷന്‍ പരിധികളില്‍ ഞായറാഴ്ച്ച രാത്രി പോലീസ് സംഘം ജില്ലയില്‍ വ്യാപകമായി പട്രോളിംഗ് നടത്തിയിരുന്നു.
കാഞ്ഞങ്ങാട് പോലീസ് സബ്ഡിവിഷന്‍ പരിധിയില്‍ അക്രമം, ലൈംഗികപീഡനം, സ്ത്രീപീഡനം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ വാറണ്ട് പ്രതികളാണ് അറസ്റ്റിലായത്. മദ്യപിച്ചും ലൈസന്‍സില്ലാതെയും അമിതവേഗതയിലും ഓടിച്ച ബൈക്കുകളും കാറുകളും ഉള്‍പ്പെടെ 12 വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ രാത്രി 10 മണിക്ക് ശേഷം ജില്ലയില്‍ ബൈക്ക് യാത്രക്ക് ജില്ലാപോലീസ് മേധാവി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ച് യാത്ര ചെയ്ത ബൈക്കുകളും പിടികൂടിയിട്ടുണ്ട്. വാഹനങ്ങള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Post a Comment
0 Comments