മലപ്പുറം: (www.evisionnews.in) കാസര്‍കോട് ചൂരി ജുമാമസ്ജിദ് മുഅദ്ദിനും മദ്‌റസാധ്യാപകനുമായ റിയാസ് മുസ്‌ലിയാരെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പങ്കുകൂടി പുറത്തുകൊണ്ടുവരണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കൊലപാതകത്തിന്റെ തൊട്ടുമുമ്പ് മംഗലാപുരം എം.പി നളിന്‍കുമാര്‍ കട്ടീല്‍ അണികള്‍ക്ക് ആവേശം നല്‍കും വിധത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലക്കെടുക്കണം. കൊലപാതകത്തിന് പിന്നില്‍ മറ്റു ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നില്ലെന്ന പൊലീസ് ഭാഷ്യം അവിശ്വസനീയമാണ്.
പ്രതികളായ മൂന്നുപേരും ആര്‍.എസ്.എസ് ശാഖകളില്‍ പ്രവര്‍ത്തിച്ചതിന്റെ പൂര്‍ണ്ണതെളിവുകള്‍ പുറത്തുവന്നിട്ടും വധത്തിന് പിന്നിലെ ഗൂഢാലോചനയും ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പങ്കും അന്വേഷണ വിധേയമാക്കാത്തതില്‍ കടുത്ത ദുരൂഹതയുണ്ട്. സമീപകാലത്ത് ആര്‍.എസ്.എസ് നടത്തിയ പല കൊലക്കേസുകളിലും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അനുകൂലമായ സാഹചര്യങ്ങള്‍ പൊലിസ് സ്വീകരിച്ചിട്ടുണ്ടെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്. റിയാസ് മുസ്‌ലിയാര്‍ വധവും തിരൂരിലെ ആമപ്പാറ യാസിര്‍ വധം, കൊടിഞ്ഞിയിലെ ഫൈസല്‍ വധം എന്നിവയെല്ലാം നടത്തിയിട്ടുള്ളത് മുസ്‌ലിംഭൂരിപക്ഷ പ്രദേശങ്ങളിലാണ്. തികഞ്ഞ സൗഹൃദാന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം തകര്‍ത്ത് തീവ്രനിലപാടുള്ള ആളുകളെ പ്രകോപിതരാക്കി വര്‍ഗ്ഗീയകലാപം സൃഷ്ടിച്ച് അതില്‍ നിന്ന് നേട്ടം കൊയ്യാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. മതസൗഹാര്‍ദ്ദം തകര്‍ത്ത് വര്‍ഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസ്സിന്റെ ആസൂത്രിതമായ ശ്രമങ്ങളെക്കുറിച്ചും റിയാസ് മുസ്‌ലിയാരുടെ വധത്തിലെ ആര്‍.എസ്.എസ് ബി.ജെ.പി പങ്കും അന്വേഷിച്ച് കുറ്റക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന്റെ മുന്നില്‍കൊണ്ടുവരാനും പഴുതുകളില്ലാത്ത പ്രോസിക്യൂഷന്‍ നടത്താന്‍ ഗവണ്‍മെന്റ് മുന്നോട്ടുവരണമെന്നും മജീദ് ആവശ്യപ്പെട്ടു.

Post a Comment
0 Comments