Type Here to Get Search Results !

Bottom Ad

കോളേജ് കവാടത്തില്‍ നഗ്‌നതാപ്രദര്‍ശനം; ഓട്ടോഡ്രൈവര്‍ക്ക് 6000 രൂപ പിഴ


കാഞ്ഞങ്ങാട്: (www.evisionnews.in) കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ആറായിരം രൂപ പിഴശിക്ഷ. പുല്ലൂര്‍ പെരിയയിലെ ഗോവിന്ദന്‍ ആചാരിയുടെ മകന്‍ എം.സനീഷിനെ(29)യാണ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ കോടതി ആറായിരം രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. നവംബര്‍ 21 ന് രാവിലെ 9.30 ന് പടന്നക്കാട് നെഹ്‌റുകോളേജ് കോമ്പൗണ്ടിനടുത്ത് ഓട്ടോറിക്ഷയുമായെത്തി റിക്ഷയിലിരുന്ന് വിദ്യാര്‍ത്ഥിനികളെ ഉടുതുണിനീക്കി കാണിച്ചുവെന്ന കേസിലാണ് പിഴശിക്ഷ. ദിവസവും രാവിലെ കോളേജ് കവാടത്തിനരികില്‍ ഓട്ടോയുമായെത്തുന്ന സനീഷിന്റെ നഗ്‌നതാപ്രദര്‍ശനം അസഹനീയമായപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയായിരുന്നു. ഇതിനെതുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഡോ.പുഷ്പജ പോലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. കോളേജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ സനീഷിന്റെ നഗ്‌നതാ പ്രദര്‍ശനം വ്യക്തമായി കാണുന്നതിന്റെ പകര്‍പ്പ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad