കാസര്‍കോട്: (www.evisionnews.in) യുവാവിനെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച പരാതിയില്‍ പൊലീസ് നാല് പേര്‍ക്കെതിരേ കേസെടുത്തു. ദേളി ജംഗ്ഷനിലെ മുഹമ്മദ് മിനാസി (22)ന്റെ പരാതിയില്‍ വിചിത്രന്‍, ചിത്രന്‍, കുഞ്ഞിരാമന്‍, രമേശന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 21 ന് വൈകിട്ട് അഞ്ചിന് ദേളി ജംഗ്ഷനില്‍ വെച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.

Post a Comment
0 Comments