Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മൂന്ന് പേര്‍ക്കെതിരെ കേസ്


മഞ്ചേശ്വരം: (www.evisionnews.in) വിദ്യാര്‍ത്ഥിനികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മൊര്‍ത്തണയിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ശനിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോവാനായി ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിനികളെ കാറിലെത്തി സംഘം സ്‌കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി മംഗളൂരു ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നുവത്രെ. കാര്‍ തലപ്പാടിയിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ നിലവിളിക്കുകയും കാറില്‍ നിന്ന് ചാടാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കാര്‍ നിര്‍ത്തി വിദ്യാര്‍ത്ഥിനികളെ അവിടെ ഇറക്കിവിട്ടതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സിയാദ്, ശാഫി, സമദ് എന്നിവര്‍ക്കെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad