മഞ്ചേശ്വരം: (www.evisionnews.in) ബദിയഡുക്ക, മഞ്ചേശ്വരം പോലീസ് പരിധികളില്‍ അസമയത്ത് ചുറ്റി തിരിഞ്ഞ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്കയില്‍ 5 പേരെ മുന്‍കരുതലായാണ് അറസ്റ്റ് ചെയ്തത്.
ഉദ്യാവര്‍, കുഞ്ചത്തൂര്‍ വില്ലേജ് ഓഫീസ് പരിസരങ്ങളില്‍ അസമയത്ത് കാണപ്പെട്ട ഉദ്യാവാറിലെ അബ്ദുള്‍ ഖാദര്‍ (25), കുഞ്ചത്തൂര്‍, യതീംഖാന റോഡിലെ ഷേഖ് അലി അംമ്രോസ് (24), ഉദ്യാവാറിലെ മുഹമ്മദ് അഹമ്മദ് (25), ഫക്രുദ്ദീന്‍ ഹുസൈന്‍ (25), ഷംസുദ്ദീന്‍(19) എന്നിവരാണ് അറസ്റ്റിലായത്. മാര്‍പ്പിനടുക്കയിലെ കിരണ്‍(21), ബദ്രകൂഡ്‌ലുവിലെ സതീശന്‍(32), ചേര്‍കൂഡ്‌ലുവിലെ വിജയ(26), ചെന്നാറക്കട്ടയിലെ ശിവാനന്ദ(19), മൗവ്വാറിലെ പീയൂസ് ഡിസൂസ(30) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്.

Post a Comment
0 Comments