തിരുവനന്തപുരം (www.evisionnews.in): എന്‍സിപി നേതാവും കുട്ടനാട്ട് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ തോമസ് ചാണ്ടി പുതിയ ഗതാഗത മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശനിയാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
ഗതാഗത മന്ത്രിയായ എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിയാകുന്നത്. മംഗളം ചാനല്‍ പുറത്തുവിട്ട ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് നടന്ന എന്‍സിപി നേതൃയോഗം ഗതാഗത മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയെ നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്‍സിപി നേതാക്കള്‍ വെള്ളിയാഴ്ച മുഖ്രമന്ത്രിയ്ക്ക് തോമസ് ചാണ്ടിയെ മന്ത്രിയായി തീരുമാനിച്ചത് സംബന്ധിച്ച് കത്ത് നല്‍കുകയായിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയായിരുന്നു.
കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികനും കുവൈറ്റ് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയുമാണ് തോമസ് ചാണ്ടി. വിസി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1947 ആഗസ്ത് 29നാണ് ജനനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ടെക്ക്‌നോളജി, ചെന്നൈയില്‍ നിന്നും ടെലികമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. മേഴ്‌സ്‌ക്കുട്ടിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

Post a Comment
0 Comments