കോഴിക്കോട് (www.evisionnews.in): എ.കെ ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മംഗളം ചാനലില്‍ നിന്നും ജീവനക്കാരുടെ രാജിയുടെ കുത്തൊഴുക്ക്. മംഗളം ചാനലിലെ ഡ്രൈവര്‍ എ.കെ സാജനാണ് ഏറ്റവുമൊടുവില്‍ വെള്ളിയാഴ്ച രാജിവെച്ചത്.
'ഇത്തരം നാറിയ പണിക്ക് വളയം പിടിക്കാന്‍ ഇനി എനിക്കാവില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കപ്പുറം മംഗളത്തിലെ എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് ഈ പ്രതിച്ഛായയില്‍ ജോലി ചെയ്യല്‍ അസഹനീയമാണ്.' എന്നു പറഞ്ഞുകൊണ്ടാണ് മംഗളത്തില്‍ നിന്ന് വിരമിച്ചത്.
ചാനലിന്റെ ഡെപ്യൂട്ടി എഡിറ്ററായി കോഴിക്കോട് ബ്യൂറോയില്‍ ജോലി ചെയ്ത എം.എം രാഗേഷാണ് രാജിവെച്ച മറ്റൊരാള്‍. 'ഒരു നൂറു വട്ടം ചോദിച്ചതാണ് തെമ്മാടിത്തരമാണോ ചെയ്തത് എന്ന്. അപ്പോള്‍ അല്ല എന്നായിരുന്നു മറുപടി' എന്ന് തുടങ്ങിയ ഫേസ്ബൂക്ക് പോസ്റ്റിലൂടെയാണ് രാഗേഷ് രാജിക്കാര്യം പ്രഖ്യാപിച്ചത്.

Post a Comment
0 Comments