Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം ;പൊലീസ്‌ സര്‍ജന്‍ കൊല നടന്ന മുറി പരിശോധിച്ചു

കാസര്‍കോട്‌:(www.evsionnews.in) പഴയ ചൂരി മുഹ്‌ യുദ്ദീന്‍ ജുമാ മസ്‌ജിദിലെ താമസ സ്ഥലത്ത്‌ മദ്രസ അധ്യാപകന്‍ മടിക്കേരി സ്വദേശി റിയാസ്‌ മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ പൊലീസ്‌ സര്‍ജന്‍ ഡോ. കെ ഗോപാലകൃഷ്‌ണപിള്ള കാസര്‍കോട്ടെത്തി. വ്യഴാഴ്ച ഉച്ചയ്‌ക്ക്‌ കാസര്‍കോട്ടെത്തിയ അദ്ദേഹം പ്രത്യേക അന്വേഷണ സംഘതലവന്‍ എ ശ്രീനിവാസിനും സംഘാംഗങ്ങള്‍ക്കും ഒപ്പമാണ്‌ ചൂരിയിലെത്തിയത്‌. റിയാസ്‌ മൗലവിയെ കൊലപ്പെടുത്തിയ മുറി, പള്ളി, പള്ളിപരിസരം, ഇവിടേക്കുള്ള വഴികള്‍ എന്നിവയെല്ലാം പരിശോധന നടത്തി. കേസിനു ശാസ്‌ത്രീയ പിന്‍ബലം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ്‌ റിയാസ്‌ മൗലവിയുടെ മൃതദേഹം പോസ്റ്റു മോര്‍ട്ടം നടത്തിയ ഫോറന്‍സിക്‌ സര്‍ജ്ജന്റെ സഹായം അന്വേഷണ സംഘം തേടിയത്‌.
 സന്ദര്‍ശനത്തിനു ശേഷം പൊലീസ്‌ സര്‍ജ്ജന്‍ നല്‍കിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എന്തൊക്കെയാണെന്നും അന്വേഷണ സംഘം പുറത്തു വിട്ടിട്ടില്ല. ഇതിനിടയില്‍ ഇന്നലെ കാസര്‍കോട്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി അഞ്ചുദിവസത്തേയ്‌ക്ക്‌ കസ്റ്റഡിയില്‍ വിട്ട പ്രതികളായ അജേഷ്‌, നിധിന്‍, അഖിലേഷ്‌ എന്നിവരെ ക്രൈം ബ്രാഞ്ച്‌ എസ്‌ പി എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തു. കൊലപാതകവുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായാണ്‌ വിവരം. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
പ്രതികളെ ഇന്നു വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തും. കൊലപാതകത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും, ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്തുമായിരിക്കും പ്രധാനമായും കൊണ്ടുപോയി തെളിവെടുപ്പു നടത്തുക.
ഈ മാസം 20ന്‌ അര്‍ധ രാത്രിയിലാണ്‌ മദ്രസ അധ്യാപകനായ റിയാസ്‌ മൗലവിയെ പള്ളിയിലെ താമസ സ്ഥലത്തു കയറി കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്‌.
key words-riyas-moulavi-case-checked-room
Tags

Post a Comment

0 Comments

Top Post Ad

Below Post Ad