ബദിയടുക്ക (www.evisionnews.in): മലയോര മേഖലയിലെ റോഡുകളോടുള്ള അവഗണനക്കെതിരെ കഴിഞ്ഞ ഇരുപത് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന സമരം ശക്തമായി തുടരുകയാണ്. സമരത്തിന്റെ ഭാഗമായി നാളെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ബദിയടുക്ക പൊതുമരാമത്ത് ഓഫീസിന് മുന്നിലെ റോഡ് ഉപരോധിക്കാന്‍ തീരുമാനിച്ചു.
വെള്ളിയാഴ്ച്ച സ്ത്രീകളും കുട്ടികളും അടക്കം പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്താനും മൂന്നിന് നടക്കുന്ന സംസ്ഥാന ബജറ്റില്‍ സമര സമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏഴിന് മലയോര മേഖലയില്‍ ഹര്‍ത്താല്‍ നടത്താനും യോഗം തീരുമാനിച്ചു. അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരത്തിന്റെ ഒ.പി ഹനീഫ, ഇബ്രാഹിം എന്നിവര്‍ സത്യാഗ്രഹമനുഷ്ടിച്ചു.
യോഗത്തില്‍ മാഹിന്‍ കേളോട്ട്, എസ്.എന്‍ മയ്യ, ബാലകൃഷ്ണ ഷെട്ടി, ഇബ്രാഹിം നെല്ലിക്കട്ട, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, ഷാഫി ചൂരിപള്ളം, എന്‍.എ ശിവരാമ, ബി.കെ ബഷീര്‍, ചന്തു മണിയാണി, അഷ്‌റഫ് മുനിയൂര്‍, ബഷീര്‍ ഫ്രഡ്‌സ്, നൗഷാദ് മാഡത്തട്ക്ക, സി.കെ ചന്ദ്രന്‍, പരമേശ്വരന്‍, എം.എച്ച് ജനാര്‍ദ്ദന, ഗോപാലകൃഷ്ണ ഭട്ട്, അന്‍വര്‍ ഓസോണ്‍, ശ്യാം പ്രസാദ് മാന്യ, എസ്. മുഹമ്മദ്, ബി.ടി അബ്ദുല്ലക്കുഞ്ഞി, അലി തുപ്പക്കല്‍, അലി മാവിനക്കട്ട, ഹനീഫ് കന്യാന, സിദ്ദീഖ്, ഉബൈദ് ഗോസാട സംബന്ധിച്ചു.
Post a Comment
0 Comments