Type Here to Get Search Results !

Bottom Ad

പോലീസ്‌ ഭീകരവാഴ്ച്ച അവസാനിപ്പിക്കുക:എം.എസ്‌.എഫ്‌

ചെങ്കള:(www.evisionnews.in) പിണറായി ഗവ. അധികാരമേറ്റതിന്‌ ശേഷം കേരളത്തിന്റെ പോലീസ്‌ സ്റ്റേഷനുകളിൽ സാധാരണക്കൊർക്കോ പൊതു പ്രവർത്തകർക്കോ കയറിച്ചെല്ലാൻ പറ്റാത്ത്‌ സാഹചര്യമാണ്‌ ഉണ്ടായിരിക്കുന്നത്‌. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ കാസർകോട്‌ പോലീസ്‌ സ്റ്റേഷനിലെത്തിയ എം.എസ്‌.എഫ്‌ ജില്ലാ പ്രസിഡന്റ്‌ ആബിദ്‌ ആറങ്ങാടി, കാസർകോട്‌ മണ്ഡലം പ്രസിഡന്റ്‌ അനസ്‌ എതിർത്തോട്‌ എന്നിവരെ അതി ക്രൂരമായി മർദ്ദിക്കുകയും അക്രമിക്കുകയും ചെയ്തത്‌. പോലീസിന്റെ ഗുണ്ടാ വിളയാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി എം.എസ്‌.എഫ്‌ മുന്നോട്ടു പോകുമെന്ന് എം.എസ്‌.എഫ്‌ ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാലിദ്‌ ഷാൻ ജന.സെക്രട്ടറി മുർഷിദ്‌ മുഹമ്മദ്‌ എന്നിവർ പ്രസ്താവനയിലൂടെ  അറിയിച്ചു.


keywords-msf-statement-kasaragod police station

Post a Comment

0 Comments

Top Post Ad

Below Post Ad