Type Here to Get Search Results !

Bottom Ad

പോലീസ് ഇടതുപക്ഷത്തിന്റെ കൂലിതല്ലുകാരാവുന്നു: എം.എസ്.എഫ്

കാസര്‍കോട് (www.evisionnews.in): ഇടതുപക്ഷത്തിന്റെ ആജ്ഞാനുവര്‍ത്തികളായി എം.എസ്.എഫ് പ്രവര്‍ത്തകരെ തല്ലിച്ചതക്കാനാണ് പോലീസിന്റെ ശ്രമമെങ്കില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കില്ലന്ന് കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ് പ്രസ്താവിച്ചു. ഗവ. കോളജ് വിഷയത്തില്‍ ഏകപക്ഷീയമായായിരുന്നു പോലീസ് ഇടപെട്ടത്. 

പോലീസ് കസ്റ്റഡിയിലെടുത്ത നിരപരാധികളായ പ്രവര്‍ത്തകരെ കാണാന്‍ സ്റ്റേഷനിലെത്തിയ ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയെയും മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോടിനെയും വിദ്യാര്‍ത്ഥികളെയും അകാരണമായി പോലീസ് മര്‍ദ്ദിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ആരുടെ നിര്‍ദേശ പ്രകാരമാണ് നരനായാട്ട് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കണം. 

വിദ്യാര്‍ത്ഥി നേതാക്കളുടെ മണിപേഴ്സും മൊബൈലും പിടിച്ചുവാങ്ങി പണം അപഹരിച്ച സംഭവം കേരളാ പൊലീസിന് തന്നെ അപമാനമാണ്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരമുറക്ക് എം.എസ്.എഫ് രംഗത്തിറങ്ങുമെന്ന് മുനിസിപ്പല്‍ പ്രസിഡണ്ട് റഫീഖ് വിദ്യാനഗര്‍ ജനറല്‍ സെക്രട്ടറി ഖലീല്‍ അബൂബക്കര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad