Type Here to Get Search Results !

Bottom Ad

മിഠായിത്തെരുവിലെ തീപിടുത്തം അട്ടിമറിയെന്ന് വ്യാപാരികള്‍: ഒരു വര്‍ഷത്തിനിടെ ആറുതവണ വന്‍ തീപിടുത്തമുണ്ടായി


കോഴിക്കോട് (www.evisionnews.in): മിഠായിത്തെരുവിലെ തീപിടുത്തം അട്ടിമറിയാണെന്നും ഇവിടെയുണ്ടാകുന്ന തീപിടുത്തം യാദൃശ്ചികമല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ വര്‍ഷവും മിഠായിത്തെരുവില്‍ ഉണ്ടാകുന്ന എല്ലാ തീപിടുത്തങ്ങള്‍ അട്ടിമറിയാണ്. അതിനാലാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാത്തതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി. നസിറുദ്ദീന്‍ പറഞ്ഞു. 

കത്തിച്ചശേഷം ഒരാള്‍ കടയില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കടക്ക് പിറകില്‍ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കില്‍ ആ കട കത്തിയിരിക്കും എന്ന അവസ്ഥയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഇനിയും തീപിടുത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയായി ആറുതവണയോളം മിഠായിത്തെരുവില്‍ തീപിടുത്തമുണ്ടായിട്ടുണ്ട്. അന്നെല്ലാം അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു.

എന്നാല്‍ ഇതുവരെ ഒരു അന്വേഷണ റിപ്പോര്‍ട്ടുകള്‍ പോലും പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 22നാണ് മിഠായിത്തെരുവില്‍ മാനാഞ്ചിറ ഭാഗത്ത് രാധ തിയറ്ററിനടുത്തുളള മോഡേണ്‍ എന്ന തുണിക്കടയില്‍ തീ പടര്‍ന്നത്. പിന്നീട് അടുത്തുളള അഞ്ചുകടകളിലേക്ക് കൂടി തീ പടരുകയായിരുന്നു. ആറുഫയര്‍ എഞ്ചിനുകള്‍ എത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. തീ പിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad