പെരുമ്പള (www.evisionnews.in): പെരുമ്പള ക്രിക്കറ്റ് ലീഗില്‍ സ്‌ട്രൈക്കര്‍ സിക്‌സേര്‍സ് ജേതാക്കളായി. വോള്‍ സംബോയിസിനെ പരാജയപ്പെടുത്തിയാണ് സ്‌ട്രൈക്കര്‍ സിക്‌സേര്‍സ് ചാമ്പ്യന്‍മാരായത്. കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ തലക്കണ്ടം അധ്യക്ഷത വഹിച്ചു. അസീസ് സ്വാഗതം പറഞ്ഞു. കലീല്‍ അബ്ബാസ്, ഹമീദ് കുതിരില്‍ മുഹമ്മദ് കുഞ്ഞി പെരുമ്പള, അബ്ദുല്ല ഹാജി മാളിക, മുഹമ്മദ് കുഞ്ഞി കുന്നരിയം, നാസര്‍ കടവത്ത്, കാദര്‍ ചോലിയോട് സംസാരിച്ചു. മികച്ച ബാറ്റ്‌സ്മാനായി ജുനൈദ് പാണലത്തിനെയും ബൗളറായി അസീസ് പെരുമ്പളയെയും തെരഞ്ഞെടുത്തു. ചാമ്പ്യന്‍സിനുള്ള ട്രോഫി അബ്ബാസ് അബാബീല്‍ സമ്മാനിച്ചു.
keywords:kasaragod-perumbala-cricket-league-striker-sixers-champions

Post a Comment
0 Comments