തളങ്കര (www.evisionnews.in): മുസ്ലിം ലീഗിന്റെ എഴുപതാം സ്ഥാപക ദിനത്തിന്റെ ഭാഗമായി തളങ്കര കണ്ടത്തില്‍ ഇരുപത്തേഴാം വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകരായ അബൂബക്കര്‍ ഫാമസ്, മുഹമ്മദ് കുഞ്ഞി തായല്‍, ഇ.എച്ച് അബ്ദുല്‍ അസീസ് കണ്ടത്തില്‍, എം.എല്‍ മൊയ്തീന്‍, ടി.ഇ അബ്ദുല്‍ ഖാദര്‍, വി.പി.പി സിദ്ധീഖ്, ഹസൈനാര്‍, ഉദുമ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ ടി ഷര്‍ട്ട്, അബ്ദുല്ല ടി.എച്ച് എന്നിവരെ ആദരിച്ചു.
പരിപാടി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. അസ്ലം പടിഞ്ഞാര്‍, നൗഫല്‍ തായല്‍, എം.എ ബഷീര്‍, എം ഹസൈന്‍, എം ഖമറുദ്ദീന്‍, വി.പി.പി സിദ്ധീഖ്, ടി.ഇ അബ്ദുല്‍ ഖാദര്‍, യു.എ സുബൈര്‍, ടി.ഇ ശബീര്‍, ഫാറൂഖ്, അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി സിദ്ധീഖ് ചക്കര, ട്രഷറര്‍ ശരീഫ് കണ്ടത്തില്‍ പ്രസംഗിച്ചു.

Post a Comment
0 Comments