പാട്ന (www.evisionnews.in): 2019ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് തടയിടാന്‍ ബീഹാറിലെ വിശാലസഖ്യം. ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാണിക്കുവാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബീഹാറിലെ ആര്‍ജെഡിയുവും ജിഡിയുവും മറ്റ് മതേതരപാര്‍ട്ടികളും ചേര്‍ന്നതാണ് ഈ മഹാസഖ്യം.
ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കൊയ്ത വന്‍ വിജയം കണക്കിലെടുത്താണ് രണ്ടുവര്‍ഷം മുന്‍പേ ഇത്തരത്തില്‍ പ്രചരണം ആരംഭിക്കുവാന്‍ പദ്ധതിയിടുന്നത്. ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴെ നരേന്ദ്ര മോഡിയും ഇത്തരത്തില്‍ പ്രചരണം ആരംഭിച്ചിരുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക സംവരണം, പെണ്‍കുട്ടികള്‍ക്കായുള്ള സൈക്കിള്‍ വിതരണം എന്നിങ്ങനെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം മാത്രം കണക്കിലെടുത്താല്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയുള്ളത്. ഇതിന് പുറമെ 'സാത്ത് നിശ്ചയ്' എന്ന പേരില്‍ ബീഹാറില്‍ നടപ്പിലാക്കിയ ഏഴ് പ്രമേയങ്ങളും ജനങ്ങളില്‍ തരംഗമുണ്ടാകുമെന്നാണ് ഇവര്‍ കരുതുന്നത്. ഇത്തരത്തില്‍ വികസനത്തിലേക്ക് നയിക്കുവാന്‍ നിതീഷിനാകും എന്നാണ് പാര്‍ട്ടി കരുതുന്നത്.
എല്ലാ മതേതര പാര്‍ട്ടികളും ബിജെപിക്ക് എതിരെ ഒരു കുടക്കീഴില്‍ നില്‍ക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസും ഈ സഖ്യത്തില്‍ കൂടെ നില്‍ക്കുമൊ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. നേരത്തെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തി കാണിച്ചപ്പോഴാണ് എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ മഹാസഖ്യത്തില്‍ എത്തിയത്.

Post a Comment
0 Comments