കൊച്ചി (www.evisionnews.in): അടുത്ത ചീഫ് സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇവര്‍ ഉടന്‍ ചുമതലയേല്‍ക്കും. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് മാര്‍ച്ച് 31ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. വി.എസ് സെന്തിലായിരിക്കും മുഖ്യമന്ത്രിയുടെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി.
1981ല്‍ ഐ.എ.എസ് നേടിയ നളിനി സംസ്ഥാന ടൂറിസം ഡയറക്ടര്‍, നികുതി സെക്രട്ടറി, സഹകരണ രജിസ്ട്രാര്‍, ഇറിഗേഷന്‍ സെക്രട്ടറി, ഗതാഗത സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കലക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരളത്തിലെ ആദ്യ വനിതാ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്നു. കാസര്‍കോട് ജില്ലാ പ്ലാനിംഗ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുന്‍ വിജിലന്‍സ് ഐ.ജി ഡെസ്മണ്ട് നെറ്റോയാണ് ഭര്‍ത്താവ്. ഇരുവരും വിവാഹിതരാകുമ്പോള്‍ ഡെസ്മണ്ട് നെറ്റോ കാസര്‍കോട് ജില്ലാ പോലീസ് ചീഫായിരുന്നു.

Post a Comment
0 Comments