കാഞ്ഞങ്ങാട്:(www.evisionnews) കേരള വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി എസ്.എസ്.എൽ.സി യുടെ ഗണിത ശാസ്ത്രം പരീക്ഷ വീണ്ടും നടത്താൻ ഇടയാക്കിയ എൽ.ഡി.എഫ് സർക്കാറിന്റെ തല തിരിഞ്ഞ നടപടിക്കെതിരെയും സ്വകാര്യ സ്ഥാപനത്തിന്റെ ചോദ്യപേപ്പർ വെച്ച് പരീക്ഷ നടത്തി എസ്.എസ്.എൽ .സി പരീക്ഷയുടെ മൂല്യം തകർത്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ടും എം.എസ്.എഫ് . കാസർകോട് ജിലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ കോട്ട പള്ളി പരിസരത്തിൽ നിന്നും രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ഡി.ഇ.ഒ ഓഫീസ് മാർച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയും ജനറൽ സെക്രട്ടറി സി.ഐ.എ ഹമീദും അറിയിച്ചു.
keywords-msf-dde office march

Post a Comment
0 Comments