Type Here to Get Search Results !

Bottom Ad

യൂത്ത് ഫോര്‍ എര്‍ത്ത് യൂത്ത് ലീഗ് ഉദുമ മണ്ഡലം ജലസംരക്ഷണ ക്യാമ്പയിന്‍ നടത്തും

മേല്‍പറമ്പ് (www.evisionnews.in): ജലദിനത്തോട് അനുബന്ധിച്ച് യൂത്ത് ഫോര്‍ എര്‍ത്ത് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ജല സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ കിണര്‍, കുളം, പുഴ, തണ്ണീര്‍തടം, തോട് തുടങ്ങി ജലസ്രോതസുകള്‍ ശുചീകരിച്ച് ഉപയോഗപ്രദമാക്കാന്‍ യൂത്ത് ലീഗ് ഉദുമ മണ്ഡം പ്രവര്‍ത്തക സമിതി യോഗം തിരുമാനിച്ചു.

ശാഖ തലങ്ങളില്‍ ജലസഭ, ബോധവല്‍കരണ സെമിനാര്‍, മഴയാത്ര എന്നിവ സംഘടിപ്പിക്കും. പ്രസിഡണ്ട് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എ നജീബ് ജലക്യാമ്പയിന്‍ വിശദീകരിച്ചു. അബ്ബാസ് കൊളച്ചപ്പ്, റഊഫ് ഉദുമ, ടി.ഡി ഹസന്‍ ബസരി, അസ്ലം കീഴൂര്‍, മന്‍സൂര്‍ കൊറ്റും ബ, മുഹമ്മദ് കുഞ്ഞി പെരുമ്പള, അന്‍വര്‍ കോളിയടുക്കം, ഷറഫുദ്ധീര്‍ കുണിയ,എം ബി ഷാനവാസ്, ഷഫീഖ് മയിക്കുഴി, സിറാജ് പടിഞ്ഞാര്‍, കാദര്‍ ആലൂര്‍, ജാഫര്‍ കൊവ്വല്‍, കെ.എ യൂസഫ്, ലത്തീഫ് എടനീര്‍, കെഎംഎ റഹ്മാന്‍ കാപ്പില്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad