കാസര്‍കോട്: (www.evisionnews.in) ചൂരി ജുമാ മസ്ജിദ് മദ്രാസധ്യാപകന്‍ റിയാസ് മൗലവിയുടെ കൊലപാതകം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ഗൂഡാലോചന പുറത്ത് കൊണ്ട് വരണണമെന്നും, പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.
പോലീസിന്റെ റിമാണ്ട് റിപ്പോര്‍ട്ടിലെ അപാകത ലീഗ് നേതാക്കള്‍ ചൂണ്ടി കാണിക്കുകയും, അത് പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെടുകയും ചെയ്തു.
ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹ്മദലി, ജില്ല ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍, ട്രഷറര്‍ എ.അബ്ദുള്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

Post a Comment
0 Comments