Type Here to Get Search Results !

Bottom Ad

ലഹരി വിമുക്തഗ്രാമം: എം.എസ്.എഫ് ക്യാമ്പയിന് തുടക്കമായി

ചെങ്കള (www.evisionnews.in): എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ലഹരി വിമുക്തഗ്രാമം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ചെങ്കള ഗ്രാമ പഞ്ചായത്ത് എക്‌സൈസ് വകുപ്പ് എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച ലഹരി വിമുക്ത ബോധവല്‍ക്കരണ മൂവീ ഷോ നെല്ലിക്കട്ടയില്‍ നിന്ന് ആരംഭിച്ച് വിവിധ മേഖലകളില്‍ പ്രദര്‍ശനം നടത്തി നായന്മാര്‍മൂലയില്‍ സമാപിച്ചു.

മൂവീ ഷോ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. എക്‌സൈസ് അസി. ഇന്‍സ്‌പെക്ട്ടര്‍ അഷറഫ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സമാപന പ്രദര്‍ശനം മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ബി.കെ അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ഷാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.ഡി.എ റഹ്മാന്‍, എന്‍.എ താഹിര്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ഹാരിസ് തായല്‍,മാലിക് ചെങ്കള, സി.ബി ലത്തീഫ്, ഷാനിഫ് നെല്ലിക്കട്ട, നാഫിഹ് എതിര്‍ത്തോട്, ഖാദി ബേവി, അജ്മല്‍ മിര്‍ഷാന്‍, അറഫാത്ത് കൊവ്വല്‍, തസ്ലീം നെല്ലിക്കട്ട, സാബിത്ത് പി.സി സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad