Type Here to Get Search Results !

Bottom Ad

സുബ്ഹി ബാങ്ക് വിളി: കാസര്‍കോട്ടും സൈബര്‍ അന്വേഷണം തുടങ്ങി

കാസര്‍കോട് (www.evisionnews.in): മുഖ്യമന്ത്രിയുടെ പേരില്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും ചിലകേന്ദ്രങ്ങള്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയെ കുറിച്ച് സൈബര്‍ പോലീസ് കാസര്‍കോട്ട് അന്വേഷണം തുടങ്ങി. കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഇതേപരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. മുസ്ലിം പള്ളികളില്‍നിന്ന് പുലര്‍ച്ചെയുളള സുബ്ഹി ബാങ്ക് വിളി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അത് നിര്‍ത്താന്‍ സമുദായം ചിന്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞെന്നാണ് പ്രചരിപ്പിക്കുന്നത്. 

അതേസമയം മലപ്പുറം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വ്യാജപ്രചാരണമെന്ന് സംശയിക്കുന്നവരുണ്ട്. ചില ഗ്രൂപ്പുകളില്‍ ആദ്യം പ്രചരിച്ചിരുന്ന പോസ്റ്റ്, മറ്റു ഗ്രൂപ്പുകളിലേക്കും വ്യാപിപ്പിക്കുകയാണെന്നാണ് ആരോപണം. കാസര്‍കോട് ജില്ലയിലെ നൂറിലേറെ ഗ്രൂപ്പുകള്‍ക്കെതിരെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ഗ്രൂപ്പ് അഡ്മിന്‍, വാര്‍ത്ത പ്രചരിപ്പിച്ചവര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad