Type Here to Get Search Results !

Bottom Ad

കേന്ദ്രത്തിന്റെ പച്ചക്കൊടി: ചെര്‍ക്കള- കല്ലടുക്ക റോഡ് ദേശീയ പാതയാകുന്നു

കാസര്‍കോട് (www.evisionnews.in): ചെര്‍ക്കളയില്‍ നിന്ന് തുടങ്ങി ദക്ഷിണ കര്‍ണാടകയിലെ വിടഌക്ക്‌സമീപം കല്ലടുക്ക വരെയുള്ള റോഡ് നാഷണല്‍ ഹൈവെയായി കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കേരളത്തിലെ 197 കിലോമീറ്റര്‍ വരുന്ന ചെര്‍ക്കള- കല്ലടുക്ക ഉള്‍പ്പടെയുള്ള പുതിയ നാലു റോഡുകള്‍ നാഷണല്‍ ഹൈവേയായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി തത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

ചെര്‍ക്കള- കല്ലടുക്ക റോഡ് നിലവില്‍ വരുന്നതോടെ ചെര്‍ക്കള ടൗണ്‍ രണ്ട് ദേശീയ പാതകള്‍ സംഗമിക്കുന്ന ജില്ലയിലെ സുപ്രധാന ജംഗ്ഷനായി മാറും. അതേസമയം ചെര്‍ക്കള- ജാല്‍സൂര്‍ മടിക്കേരി റോഡും ദേശീയപാതയാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. 

തിരുവനന്തപുരം - തെന്മല റോഡ്, കേരളത്തിലും കര്‍ണ്ണാടകത്തിലുമായി വരുന്ന ഹോസ്ദുര്‍ഗ് - പാണത്തൂര്‍ - ഭാഗമണ്ഡല- മടിക്കേരി റോഡ്, കേരളത്തിലും തമിഴ്‌നാട്ടിലുമായി വരുന്ന വടക്കഞ്ചേരി- പൊള്ളാച്ചി റോഡ് എന്നിവയാണ് ദേശീയപാതയായി ഏറ്റെടുക്കാന്‍ തത്വത്തില്‍ അംഗീകരിച്ച മറ്റു റോഡുകള്‍. ചെര്‍ക്കള കല്ലടുക്ക റോഡ് കല്ലടുക്കയില്‍ വെച്ച് മംഗളൂരു- ബംഗളൂരു റോഡുമായി സംഗമിക്കും. ചെര്‍ക്കള- കല്ലടുക്ക റോഡ് നിലവില്‍ വരുന്നതോടെ ഈ റൂട്ടിലെ എടനീര്‍, നെല്ലിക്കട്ട, ബദിയടുക്ക, പെര്‍ള തുടങ്ങിയ പ്രദേശങ്ങളില്‍ വികസനത്തിന്റെ വന്‍ കുതിച്ചുചാട്ടമുണ്ടാകും. പുതിയ ദേശീയപാതകളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പൊതുമരാമത്ത് ദേശീയപാത വിഭാഗം തയാറാക്കി നല്‍കും.


എം.പിയുടെ അഭിനന്ദനം

സംസ്ഥാന പാതകളായ ചെര്‍ക്കള-കല്ലടുക്ക, കാഞ്ഞങ്ങാട്- പാണത്തൂര്‍ ഭാഗമണ്ഡലം പാതകള്‍ ദേശീയപാതയായി തത്വത്തില്‍ അംഗീകരിച്ച കേന്ദ്രസര്‍ക്കാറിനെയും ഇതിന് വേണ്ടി മുന്നിട്ടിറങ്ങിയ സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെയും പി കരുണാകരന്‍ എം.പി അഭിനന്ദിച്ചു. ഈ പാതകള്‍ ദേശീയപാതയാക്കണമെന്ന് പാര്‍ലമെന്റിലും പുറത്തും കേന്ദ്ര വകുപ്പ് മന്ത്രിയോടും നിരന്തരം ആവശ്യപ്പെട്ടതും എം.പി അനുസ്മരിച്ചു. കേരളത്തിന് ആകെ ലഭിച്ച നാല് ദേശീയപാതകളില്‍ രണ്ടും കാസര്‍കോട് ലോക് സഭ മണ്ഡലത്തിലാണെന്നത് അഭിമാനിക്കാവുന്ന നേട്ടമാണെന്നും എം.പി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad