കാസര്‍കോട്: (www.evisionnews.in) ചൂരിയിലെ മദ്രസാ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയവര്‍ സാമൂഹ്യവിരുദ്ധരാണെന്നും ഇവര്‍ക്ക് സംഘ്പരിവാറുമായി ബന്ധമില്ലെന്ന് എം ടി രമേശ്. ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കൂടിയായ എം ടി രമേശ് ആവശ്യപ്പെട്ടു.
ബുധനാഴ്ച കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രമേശ് ഇത് വ്യക്തമാക്കിയത്. മദ്രസാ അധ്യാപകനെ കൊലപ്പെടുത്തിയവര്‍ക്ക് ഒരു സഹായവും ബിജെപി നല്‍കില്ല. പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണം. വര്‍ഗീയ സാമൂഹ്യവിരുദ്ധരുടെ നിഷ്ഠൂര ചെയ്തികള്‍ക്കെതിരെ സമൂഹമനസാക്ഷി ഉണരണംമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദാരുണമായ ഈ കൊലപാതകത്തില്‍ പ്രകോപിതരാകാതെ ആത്മസംയമനം പാലിച്ച കാസര്‍കോട്ടെ ജനങ്ങള്‍ നല്ല മാതൃകയാണ് കാണിച്ചത്. ഇവിടത്തെ ജനങ്ങളോട് ഇക്കാര്യത്തില്‍ അകമഴിഞ്ഞ നന്ദിയുണ്ട്. കേരളത്തിലെ പിണറായി ഭരണം കഴിവുകേടുകളുടെ ആകെത്തുകയാണ്. സ്ത്രീസുരക്ഷയെക്കുറിച്ച് വായിത്താരിമുഴക്കുന്ന ഈ സര്‍ക്കാറിലെ ഒരു മന്ത്രിക്കാണ് സ്ത്രീയോട് ലൈംഗികചുവയോടെ സംസാരിച്ചതിന്റെ പേരില്‍ രാജിവെക്കേണ്ടിവന്നത്. ട്രാപ്പാണെങ്കില്‍ പോലും അതില്‍ വീഴാതെ നോക്കേണ്ടത് മന്ത്രിമാരുടെ ഉത്തരവാദിത്വമാണ്. ബിജെപി ജില്ലാപ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ജില്ലാജനറല്‍ സെക്രട്ടറി എ വേലായുധന്‍, സംസ്ഥാനകമ്മിറ്റിയംഗം ബാലകൃഷ്ണഷെട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment
0 Comments