കാസര്‍കോട് (www.evisionnews.in): വടക്കിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്ന് വിശ്വ പൗരനായി വളര്‍ന്ന് ഇന്ത്യയുടെ യശസ്സ് ചക്രവാളങ്ങള്‍ക്കപ്പുറം പടര്‍ത്തിയ ഇ. അഹമ്മദ്, രാഷ്ട്രീയ പരിസരങ്ങള്‍ക്ക് വിശുദ്ധിയുടെ പുതിയൊരു പരിവേശം പകര്‍ന്നുനല്‍കി ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഹമീദലി ശംനാട് എന്നീ നേതാക്കളുടെ ഓര്‍മ പുതുക്കാന്‍ കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ശനിയാഴ്ച രാവിലെ പത്തു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ: കെ.വി തോമസ് എം.പി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ കല്ലായി, യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി, ജില്ലാ, മണ്ഡലം നേതാക്കള്‍ എം.എല്‍.എമാര്‍ സംബന്ധിക്കും.
Post a Comment
0 Comments