Type Here to Get Search Results !

Bottom Ad

പള്ളിയിലെ അച്ചന്‍ കുഞ്ഞിന്റെ അച്ഛനായി: ക്രൈസ്തവസഭ അങ്കലാപ്പില്‍

കണ്ണൂര്‍ (www.evisionnews.in): കൊട്ടിയൂരില്‍ പള്ളിമേടയില്‍ ബലാത്സംഗം നടത്തിയതിനെ തുടര്‍ന്ന് പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ക്രൈസ്തവ പുരോഹിതന്‍ ഫാദര്‍ റോബിന്റേതെന്ന് ഡിഎന്‍എ ഫലം പുറത്തുവന്നതോടെ ക്രൈസതവസഭ ഒന്നടങ്കം അങ്കലാപ്പിലായി. ഈറ്റെടുക്കാനും മറ്റും ഒത്താശചെയ്തത് ദൈവത്തിന്റെ മണവാട്ടികളായ കന്യാസ്ത്രീകളാണെന്നും ഉറപ്പായതോടെ കന്യാമഠങ്ങളും സംശയത്തിന്റെ നിഴലിലായി. ഇങ്ങനെ ഒരുപള്ളിയിലച്ചനും ഇത്രവല്ലാത്ത അക്കിടി പറ്റിയതായി ക്രൈസ്തവസഭാ ചരിത്രത്തിലില്ല. അഭയക്കേസിലന്റെ നൂലാമാലകളില്‍ പെട്ട് ഇന്നും ആടിയിലുയുന്ന ക്രൈസ്തവ സഭകള്‍ക്ക് ഏറ്റ മറ്റൊരു കിടിലന്‍ തിരിച്ചടിയാണ് പളളിയിലച്ചന്‍ കുഞ്ഞിന്റെ അച്ഛനായ സംഭവം. 

കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിനാണെന്ന് തെളിഞ്ഞത്. ഫാദറിന്റെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഫലം പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് പൊലീസിനും കോടതിക്കും ലഭിച്ചു.

ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയം നടപടികക്രമങ്ങള്‍ പാലിക്കാതെ ഏറ്റെടുത്തു. അംഗീകാരം റദ്ദാക്കാനാണ് കലക്ടര്‍ക്ക് സമര്‍പ്പിച്ച ഫയലില്‍ ശിശുക്ഷേമ ഓഫീസര്‍ ശുപാര്‍ശ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തത്.

പെണ്‍കുട്ടിയുടെ പ്രായമടക്കം രജിസ്റ്ററില്‍ തിരുത്തിയാണ് വൈദികന് അനാഥാലയവും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ഒത്താശ ചെയ്ത് കൊടുത്തത്.

കുട്ടിയെ ഏറ്റെടുക്കുമ്പോള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിന് പകരം 18 എന്ന് തിരുത്തി എഴുതുകയായിരുന്നു. ഫെബ്രുവരി ഏഴാം തിയതി എത്തിച്ച കുഞ്ഞിനെ ഇരുപതിനാണ് ഹാജരാക്കുന്നത്. ഇതിലും വീഴ്ച സംഭവിച്ചു. സാമൂഹിക നീതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. മാമോദീസ രേഖയിലും എസ്എസ്എല്‍സി ബുക്കിലും പ്രായം തിരുത്തി വ്യാജരേഖ നിര്‍മിച്ചതായും തിരുത്തിയ രേഖകളില്‍ സിഡബ്ലുസി ചെയര്‍മാന്‍ ഒപ്പുവെച്ചതായും കണ്ടെത്തിയിരുന്നു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായ കന്യാസ്ത്രീ ജോലിചെയ്യുന്ന ആശുപത്രിയില്‍ വച്ചാണ് കുട്ടിയെ കൈമാറുന്നതിനുളള നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും വ്യക്തമായിട്ടുണ്ട്. അഞ്ചു കന്യാസ്ത്രീകള്‍ അടക്കം കേസില്‍ എട്ടു പ്രതികളാണുളളത്. പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിലെയും വൈത്തിരിയിലെ അനാഥമന്ദിരത്തിലെയും ജീവനക്കാരാണ് പ്രതികള്‍. ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഓര്‍ഫനേജിലെ സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗം തങ്കമ്മ, ഡോ. ഹൈദരാലി എന്നിവരാണ് പ്രതികള്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad