കാസർകോട്:(www.evisionnews.in) കണ്ണൂർ സർവകലാശാല ഇന്റർ ബി എഡ് സ്പോർട്സ് മീറ്റിൽ കാസർകോട് ചാല ബി എഡ് സെന്ററിന് റണ്ണേഴ്‌സ് അപ്പ്. മാങ്ങാട്ടുപറമ്പിൽ വെച്ച നടന്ന സ്പോർട്സ് മീറ്റിൽ അമ്പത്തിരണ്ട് പോയിന്റ് നേടിയാണ് ചാല ബി എഡ് റണ്ണേഴ്‌സ് അപ്പ് നേടിയത് . ഒന്നാം സ്ഥാനം നേടിയ മാനന്തവാടി ടീമും അമ്പത്തി രണ്ട് പോയിന്റ് തന്നെയാണ് നേടിയത് . ഒരു ഗോൾഡ് മെഡലിന്റെ വ്യത്യാസത്തിലാണ് ഇവർ രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ടത് . രണ്ട് ഒന്നാം സ്ഥാനവും എട്ട് രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും അടക്കം 52 പോയിന്റ് കരസ്ഥമാക്കി.ചാല ബി എഡ് സെന്ററിലെ നെൽസൺ ഡിസൂസ വ്യക്തിഗത ചാമ്പ്യൻ ആയി. മികച്ച നേട്ടം സ്വന്തമാക്കിയ അധ്യാപക വിദ്യാർത്ഥികളെ പിടിഎ കമ്മിറ്റി അഭിനന്ദിച്ചു.
keywords-kannur university-sports meet-chala bed centre-runner up

Post a Comment
0 Comments