Type Here to Get Search Results !

Bottom Ad

റിയാസ് മൗലവിയുടെ കൊലപാതകം:മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു


കാസര്‍കോട്:(www.evisionnews.in)  മുഹമ്മദ് റിയാസ് മൗലവി കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തി.മുഖ്യപ്രതിയായ കേളുഗുഡ്ഡെയിലെ അജേഷിന്റെ വീട്ടിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.  ഇവിടെ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തത്.അലക്കാനിട്ട വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നാണ് രക്തം പുരണ്ട ഷര്‍ട്ടും ഡബിള്‍ മുണ്ടും പോലീസ് കണ്ടെടുത്തത്. ഇവ ശാസ്ത്രീയ പരിശോധനക്കയക്കും. കോടതിയുടെ അനുമതിയോടെയായിരിക്കും വസ്ത്രങ്ങള്‍ പരിശോധനക്കയക്കുക. മദ്രസാധ്യാപകന്‍ കൊല്ലപ്പെട്ട സ്ഥലത്ത് നിന്നെടുത്ത രക്തസാമ്പിളും വസ്ത്രത്തില്‍ നിന്ന് ലഭിച്ച രക്തസാമ്പിളും ഒന്നു തന്നെയാണോയെന്ന് തിരിച്ചറിയാനാണ് പരിശോധന.




keywords-riyas moulavi-murder-police enquary

Post a Comment

0 Comments

Top Post Ad

Below Post Ad