കാസര്‍കോട്: ( www.evisionnews.in) നശിച്ചു കൊണ്ടിരിക്കുന്ന കോട്ടകളെയും ജലാശയങ്ങളെയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായ് ജെ സി ഐ കാസര്‍കോടും ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.എന്‍.എസ് യൂണിറ്റും കൈകോര്‍ത്തു. ആദ്യ പരിപാടിയായി പൊവ്വല്‍ കോട്ട ശുചീകരിക്കുകയും പ്രകൃതി പൈതൃക സംരംക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ ശെരീഫ് മുളിയാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസര്‍ഗോഡ് പ്രസിഡണ്ട് കെ.ബി.അബ്ദുള്‍ മജീദ് അധ്യഷത വഹിച്ചു. ചടങ്ങില്‍ ജെ സി ഐ മുന്‍ മേഖലാ വൈസ് പ്രസിഡണ്ട് ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ മുഖ്യാഥിതിയായി. പി. ഭരതന്‍ പള്ളഞ്ചി പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം.ടി.രുപേഷ്, കെ.റംസാദ് അബ്ദുള്ള, ജി.റഷാന്ത് , എ.സലാഹ് ബോവിക്കാനം, പി.അബ്ദുള്‍ സലാം, കെ.സുരേഷ്, ടി.ശ്രീലാല്‍, കെ.മിസിരിയ, സ്വാതി ആര്‍.പി. എന്നിവര്‍ സംസാരിച്ചു. എന്‍.എന്‍.എസ് പ്രോഗ്രാം ഓഫീസര്‍ കെ.ടി.സുധീഷ് സ്വാഗതവും ജെ.സി.ഐ കാസര്‍ഗോഡ് സെക്രട്ടറി സി.കെ അജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു

Post a Comment
0 Comments