Type Here to Get Search Results !

Bottom Ad

പിണറായിയുടെ തല കൊയ്താൽ ഒരു കോടി:വധഭീഷണി മുഴക്കി ആർഎസ്എസ് നേതാവ്


ഇൻഡോർ:(www.evisionnews.in)കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് ആര്‍.എസ്.എസ് നേതാവ്. ഭോപാലിലെ ഉജ്ജ്വയ്നില്‍ നിന്നുള്ള ആര്‍.എസ്.എസ് പ്രമുഖ് ഡോ. ചന്ദ്രാവത്ത് ആണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. തന്‍റെ പേരിലുള്ള സ്വത്തുക്കള്‍ വിറ്റും ഇതിനായി പണം ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി എം.പിയായ ചിന്ദാമണി മാളവ്യ എം.എല്‍.എ മോഹന്‍ യാദവ് എന്നിവര്‍ പങ്കെടുത്ത പരിപാടിയിലാണ് ചന്ദ്രാവത്തിന്‍റെ പരസ്യമായ വെല്ലുവിളി.

കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്നുവെന്നാരോപിച്ചാണ് നേതാവിന്‍റെ ഭീഷണി. നേരത്തെ മധ്യപ്രദേശില്‍ നടന്ന ഒരു പരിപാടിയില്‍ പിണറായി വിജയന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മധ്യപ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പിണറായി പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയത്. പിന്നീട് മംഗാലാപുരത്ത് നടന്ന ചടങ്ങില്‍ പങ്കെടുക്കാനനുവദിക്കില്ലെന്ന് ആര്‍.എസ്.എസ് ഭീഷണി മുഴക്കിയെങ്കിലും പിണറായി പങ്കെടുത്തു.


keywords-pinaraayi vijayan-rss leadr-chandravath-threat

Post a Comment

0 Comments

Top Post Ad

Below Post Ad