മഞ്ചേശ്വരം:(www.evisionnews.in) കുമ്പള എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച ഒരു കിലോ കഞ്ചാവ് കണ്ടെത്തി. പ്രതി ഓടിരക്ഷപ്പെട്ടു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനക്കിടെയാണ് ഒരാള്‍ ഓടിരക്ഷപ്പെട്ടത്. തുടര്‍ന്ന് പരിശോധിക്കുമ്പോഴാണ് ഇതിന് സമീപത്തെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ അബ്ദുല്‍ റഷീദിനെതിരെ എക്‌സൈസ് കേസെടുത്തു. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജെ റോബിന്‍ബാബു, അസി. ഇന്‍സ്‌പെക്ടര്‍മാരായ എം. പവിത്രന്‍, എം.വി ബാബുരാജ്, സിവില്‍ ഓഫീസര്‍മാരായ ശ്രീകാന്ത്, സജിത് കുമാര്‍, ശ്രീഹരി, ശാലിനി, നൗഷാദ്, പ്രജിത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
keywords-manjeshwaram-ganja-exise inspection
keywords-manjeshwaram-ganja-exise inspection
Post a Comment
0 Comments