കുമ്പള:(www.evisionnews.in) കാറില്‍ പോവുകയാ യിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തതായി പരാതി. സീതാംഗോളി മുഖാരിക്കണ്ടത്തെ സിദ്ദിഖി(23)നെയാണ് അക്രമിച്ചത്. കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നായിക്കാപ്പില്‍ വെച്ചാണ് സംഭവം. കാറില്‍ സീതാംഗോളിയിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടു പേര്‍ തടഞ്ഞ് നിര്‍ത്തുകയും സിദ്ദിഖിനെ പുറത്തേക്ക് വലിച്ചിട്ട് അക്രമിക്കുകയു മായിരുന്നു. സിദ്ദിഖിന്റെ കൈക്ക് കുത്തേറ്റിട്ടുണ്ട്. കാറിന്റെ ഗ്ലാസ് തകര്‍ത്തു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
keywords-kumbala-attack car-injured one person
Post a Comment
0 Comments