Type Here to Get Search Results !

Bottom Ad

നാദാപുരത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം; രണ്ടിടങ്ങളില്‍ ബോംബേറ്


നാദാപുരം: (www.evisionnews.in) കോഴിക്കോട് ജില്ലയില്‍ രണ്ടിടങ്ങളില്‍ ബോംബേറ്. നാദാപുരത്താണ് ബോംബേറുണ്ടായിരിക്കുന്നത്. ഈയംകോട്, പേരോട് എന്നിവിടങ്ങളിലെ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് ബോബേറുണ്ടായിരിക്കുന്നത്. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പേരോട് പനയുള്ളതില്‍ അശോകന്‍, നാദാപുരം വിയ്യങ്കോട് ചക്കാലക്കല്‍ ബാബു എന്നിവരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അര്‍ധരാത്രിയോടെയാണ് ബോംബേറുണ്ടായത്. 

ബാബുവിന്റെ വീട്ടില്‍ നാടന്‍ ബോംബാണ് എറിഞ്ഞത്. ഇത് മുറ്റത്തെ മാവില്‍ തട്ടി തെറിച്ചതിനാല്‍ അപകടം ഒഴിവായി. അശോകന്റെ വീടിന് നേരെ എറിഞ്ഞ ബോംബ് വരാന്തയില്‍ വീണാണ് പൊട്ടിയത്.

. ഇദ്ദേഹത്തിന്റെ വീടിന് നേരെ രണ്ടു മാസത്തിനിടെ നാലാം തവണയാണ് ആക്രമണമുണ്ടാവുന്നത്. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

അതേസമയം, തൊട്ടടുത്ത കുറ്റിയില്‍ ബാബു എന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ വീടിന് മുന്‍വശത്തെ ജനല്‍ചില്ല് തകര്‍ന്നു. ഇതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പിക്കാര്‍ ആരോപിക്കുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad