Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഇളവ് ; ഏപ്രില്‍ മുതല്‍ വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് നിരക്ക് കൂടും


തിരുവനന്തപുരം : (www.evisionnews.in)  വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് അടുത്തമാസം മുതല്‍ യൂണിറ്റിന് 30 പൈസ കൂടും. പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന്‍ ഉടന്‍ പ്രഖ്യാപിക്കും. നെല്‍കൃഷിക്ക് ജലസേചനത്തിന് നല്‍കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക്, ഏലം, കാപ്പി, ഇഞ്ചി തുടങ്ങിയ എല്ലാ വിളകള്‍ക്കും ബാധമാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആറായിരത്തിലേറെപ്പേര്‍ക്ക് നിരക്കിളവ് നല്‍കുമെന്നാണ് സൂചന. 

ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരുടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ കൂട്ടാനാണ് തീരുമാനം. 100 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ആനുപാതികമായി 60 രൂപമുതല്‍ 80 രൂപവരെ ദ്വൈമാസ വൈദ്യുതി ബില്‍ത്തുക കൂടുമെന്ന് സാരം. ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 40 യൂണിറ്റുവരെ നിലവിലുള്ള സൗജന്യം തുടരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആറായിത്തിലേറെ വീടുകളില്‍ 150 യൂണിറ്റുവരെ ഒന്നര രൂപയ്ക്ക് വൈദ്യുതി നല്‍കാനാണ് റെഗുലേറ്ററി കമ്മിഷന്‍ ആലോചിക്കുന്നത്. ഇപ്പോഴത്തെ നിരക്ക് 2.90 രൂപയാണ്. വ്യവസായ വാണിജ്യാവശ്യത്തിനുള്ള നിരക്ക് കൂടില്ലെന്നാണ് അറിയുന്നത്. കാരണം 2003 ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ക്രോസ് സബ്‌സിഡി പരിധി നിലനിര്‍ത്തേണ്ടതുണ്ട്. നിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷന്‍ സ്വമേധയാ സ്വീകരിച്ച നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായില്ലെങ്കിലും അന്തിമ ഉത്തരവിന് വിധേയമായി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

Post a Comment

0 Comments

Top Post Ad

Below Post Ad