മുംബൈ: (www.evisionnews.in)മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിുയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനാവശ്യ കാലതാമസം ഉണ്ടാക്കരുതെന്നും പവാര്‍ ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രിസ്ഥാനത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് തോമസ്ചാണ്ടി വൈകിട്ട് മുഖ്യമന്ത്രിയെ കാണും. തോമസ്ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ഇന്നലെ ചേര്‍ന്ന എന്‍സിപി നേതൃയോഗം തീരുമാനിച്ചിരുന്നു.

Post a Comment
0 Comments