കാസര്‍കോട് : (www.evisionnews.in) റിയാസ് മൗലവി കൊലക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബുധനാഴ്ച്ച പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടന്നു. ചൂരി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിലെ ഖത്തീബായ അബ്ദുല്‍ അസീസ് വഹാബിയും സമീപവാസിയുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തനിക്ക് നേരെ കല്ലെറിഞ്ഞ പ്രതികളില്‍ ഒരാളായ കേളുഗുഡ്ഡെയിലെ നിഥി(19)നെയാണ് ഖത്തീബ് തിരിച്ചറിഞ്ഞത്. ഖത്തീബിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പള്ളിക്ക് സമീപം താമസിക്കുന്ന ഒരാളാണ് മൂന്ന് പ്രതികളേയും തിരിച്ചറിഞ്ഞത്. ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.
മാര്‍ച്ച് 21 നാണ് കേസിനാസ്പദമായ സംഭവം.ചൂരിയില്‍ മദ്രസാ അധ്യാപകനെ താമസ സ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടക് സ്വദേശിയായ റിയാസ് (30) ആണ് കൊല്ലപ്പെട്ടത്. കേസന്വേഷണ സംഘത്തലവനായ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി ഡോ.ശ്രീനിവാസാണ് പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Keywords: Riyas-moulavi-death-case-identifying-parred

Post a Comment
0 Comments