Type Here to Get Search Results !

Bottom Ad

ചൂരി കൊലപാതകം: ബി.ജെ.പി നേതാക്കളെ നാര്‍ക്കോ അനാലിസിന് വിധേയമാക്കണം: യൂത്ത് ലീഗ്


കാസര്‍കോട്: (www.evisionnews.in) സമൂഹത്തില്‍ ചിദ്രതയുണ്ടാക്കിയും പ്രേരണ നല്‍കിയും വര്‍ഗ്ഗീയ അക്രമത്തിന് ഒത്താശകള്‍ ചെയ്തിട്ട് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നല്ല പിള്ള ചമയുന്ന ബി.ജെ.പി. നേതാക്കളെ നാര്‍ക്കോ അനാലിസിന് വിധേയമാക്കിയാല്‍ കാസര്‍കോട്ടെ അശാന്തിക്ക് അറുതി വരുത്താന്‍ ഉതകുമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

സപ്ത ഭാഷ ഭൂമികയായ കാസര്‍കോട്ടെ ജനങ്ങളുടേ മനസ്സില്‍ വര്‍ഗ്ഗീയത പടര്‍ത്തി സമൂഹത്തെ വിഭജിച്ചും കാലാപങ്ങള്‍ക്ക് കോപ്പ് കൂട്ടിയും തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ നീക്കത്തേയും ജില്ലയില്‍ തമ്പടിച്ചിട്ടുള്ള അന്യജില്ലയിലെ ബി.ജെ.പി നേതാക്കന്മാര്‍ക്ക് ചൂരി കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകണമെന്ന് കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

കാസര്‍കോടിന്റെമതേതര പരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും ഫാസിസത്തെ ചെറുക്കാന്നും മത, രാഷ്ട്രീയ കക്ഷികള്‍ ഒറ്റകെട്ടായി നിലകൊള്ളണമെന്നും യൂത്ത് ലീഗ് അഭ്യര്‍ത്ഥിച്ചു.വൈസ് പ്രസിഡണ്ട് ഇബ്ബാല്‍ ചൂരി അദ്ധ്യക്ഷത വഹിച്ചു. സി.എം.എ സിദ്ധീഖ് സ്വാഗതം പറഞ്ഞു. സലിം അക്കര, ബി.കെ. ബഷീര്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഉമ്മര്‍ ഫാറുഖ്, ഫാറൂഖ് കുബഡാജെ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad