
ഗുജറാത്ത്(www.evisionnews.in) ;ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ പശുവിനെ കൊന്നാൽ ജീവപര്യന്തം. ഗോ സംരക്ഷണ നിയമത്തിൽ സർക്കാർ നിയമഭേദഗതി വരുത്തി. പശുവിനെ ഇറച്ചിക്കായി വിൽക്കുന്നതും കയറ്റുമതിചെയ്യുന്നതും പൂർണമായും നിരോധിച്ചു.
പുതിയ നിയമ പ്രകാരം കുറ്റം ചെയ്യുന്നവർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും മൃഗങ്ങളെ കടത്താനുപയോഗിച്ച വാഹനങ്ങൾ എന്നേക്കുമായി പിടിച്ചെടുക്കുകയും ചെയ്യും. ഇതിന് കൂട്ട് നില്‍ക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപയാണ് പിഴ ശിക്ഷ ലഭിക്കുക.
1954ലെ മൃഗസംരക്ഷണ നിയമം 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഭേദഗതി ചെയ്താണ് പശുവിനെ അറക്കുന്നത് ഏഴുവർഷം തടവു ലഭിക്കുന്ന കുറ്റമാക്കിയും അറക്കുന്നതിനു വേണ്ടി പശുവിനെ കടത്തുന്നതും കുറ്റകരമാക്കിയും നിയമം കൊണ്ടുവന്നത്.
key wods;gujarath-cow-punishment
Post a Comment
0 Comments