കാസറഗോഡ് (www.evisionnews.in)ചൂരിയിൽ വെല്‍ഡിംഗ് തൊഴിലാളി കിണറിൽ വീണ് മരിച്ചു.മധൂര്‍ കാളിയങ്കാട്ടെ വില്യംസിന്റെ മകന്‍ പി സുനില്‍ (32) ആണ് പലക എടുക്കാനിറങ്ങുന്നതിനിടെ 60 അടി താഴ്ചയുള്ള കിണറിൽ വീണ് മരിച്ചത്.
കാസര്‍കോട്ടെ സംഗീത ലോട്ടറി ഉടമ ചൂരിയിലെ വിശ്വനാഥന്റെ വീട്ടു കിണറിന് ഇരുമ്പ് നെറ്റ് വെല്‍ഡിംഗ് ചെയ്യുന്നതിനിടെ താഴെ വീണ പലക എടുക്കാന്‍ കിണറിലിറങ്ങുമ്പോഴായിരുന്നു കയര്‍ പൊട്ടി താഴെ വീണത്.
.
കിണറിന്റെ അടിയില്‍ റിംഗും മോട്ടോറും ഉള്ളതിനാല്‍ വീഴ്ചയില്‍ തലയിടിച്ച് വെള്ളത്തില്‍ വീണ് അബോധാവസ്ഥയില്‍ മുങ്ങിമരിക്കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വി സി ജഗദീഷ് നായര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ പ്രസീത്, സുനില്‍ എന്നിവര്‍ ചേര്‍ന്ന് കിണറിലിറങ്ങി പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മാതാവ്:മാലതി.സുനിത ഏക സഹോദരിയാണ്. ഭാര്യ: പ്രിയ.മക്കള്‍: അനുരാധ, അനിരുദ്ധ്.മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
key words;dead-choori-well-welding-worker

Post a Comment
0 Comments