കുമ്പള (www.evisonnews.in): വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ താഴെ കൊടിയമ്മ റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചു. കുമ്പള- കഞ്ചിക്കട്ട- താഴെ കൊടിയമ്മ റൂട്ടില്‍ ബസ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഗതാഗത സൗകര്യം അപര്യാപ്തമായ ഈ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ കുമ്പള ടൗണിലെത്താന്‍ സമാന്തര സര്‍വീസുകളെയാണ് നാളിത് വരെ ആശ്രയിച്ചിരുന്നത്.
മുസ്ലിം ലീഗ് കൊടിയമ്മ, ഊജാര്‍ വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ താഴെ കൊടിയമ്മയില്‍ നാട്ടുകാര്‍ ബസിന് ഊഷ്മളമായ സ്വീകരണം നല്‍കി. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പുണ്ടരീകാക്ഷ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, കെ. മമ്മാലി, അബ്ബാസ് കൊടിയമ്മ, സഹീര്‍ അബ്ബാസ്, ബി.കെ അബ്ദുള്ള ഹാജി താഴെ, ഐ. മുഹമ്മദ് റഫീഖ്, കെ. അബ്ബാസ് അലി, പി.ബി അബ്ദുല്‍ ഖാദര്‍, മൂസ ഹാജി കോഹിനൂര്‍, ഹസൈനാര്‍ കുതിരക്കണ്ടം, എം.എച്ച് സിദ്ദീഖ്, അബ്ദുല്‍ സലാം താഴെ, അബ്ദുല്‍ റഷീദ, മുഹമ്മദ് മടുവം, അബ്ബാസ് ഹാജി വെളിയേരി നേതൃത്വം നല്‍കി.
Post a Comment
0 Comments