Type Here to Get Search Results !

Bottom Ad

ബജറ്റ് ചോര്‍ച്ച: ധനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം


തിരുവനന്തപുരം (www.evisionnews.in): ബജറ്റ് ചോരുന്നതിന് കാരണക്കാരനായ ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ധനമന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സഭ നിര്‍ത്തിവച്ച് അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. തുടര്‍ന്ന് പ്രതിപക്ഷ ബഹളം ശക്തമായതോടെ സഭ നിര്‍ത്തിവച്ചു. കേരള കോണ്‍ഗ്രസ് അംഗങ്ങളും ബിജെപി പ്രതിനിധി ഒ. രാജഗോപാലും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം, ബജറ്റ് ചോര്‍ന്നിട്ടില്ലെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നും ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവിച്ചത് ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് മാത്രമാണ്. സംഭവത്തില്‍ ഭരണഘടനാ ലംഘനമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകള്‍ പുറത്തുപോയിട്ടില്ല. ധനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. ബജറ്റ് സാധുവല്ലെന്ന വാദം തെറ്റാണ്. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും പിണറായി പറഞ്ഞു.

വാദിയെ പ്രതിയാക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് ചോര്‍ച്ചയുണ്ടാകുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് ധനമന്ത്രി തോമസ് ഐസക് മാപ്പ്പറയുമെന്നു കരുതി. നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തയാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad