ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. പൂക്കയം ചുഴിപ്പിലെ റിട്ട. അധ്യാപകന്‍ ബട്ട്യന്‍- ഗീത ദമ്പതികളുടെ മകള്‍ രേവതി (23) യുടെ ആത്മഹത്യവുമായി ബന്ധപ്പെട്ട കേസില്‍ കൊല്ലത്ത് ജ്വല്ലറിയില്‍ ജീവനക്കാരനായ ചുഴിപ്പിലെ ജിമ്മി എന്ന അജിത് കുമാറാ (28)ണ് അറസ്റ്റിലായത്. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് കഴിഞ്ഞ ദിവസം ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് മൂന്നിന് രാവിലെയാണ് രേവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ മഞ്ഞടുക്കം ക്ഷേത്രത്തില്‍ കളിയാട്ടത്തിനു പോയ സമയത്ത് വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ സിമന്റ് വാട്ടര്‍ ടാങ്കില്‍ തന്റെ വസ്ത്രങ്ങളും തുണികളുമിട്ട ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. രേവതിയുടെ മരണത്തിനുത്തരവാദി കൊല്ലത്ത് മലബാര്‍ ഗോള്‍ഡില്‍ ജീവനക്കാരനും ബന്ധുവുമായ അജിത്കുമാറാണെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ കാസര്‍കോട് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ അജിത്ത് കുമാറിന്റെ നിരന്തരമായ മാനസിക പീഡനമാണ് രേവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമായി. പയ്യന്നൂരില്‍ എയര്‍ഹോസ്റ്റസ് പഠനം പൂര്‍ത്തിയാക്കിയ രേവതിയെ അജിത്കുമാര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പീഡനം സഹിക്കാനാകാതെ യുവതി ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
Post a Comment
0 Comments