കാസര്‍കോട്: (www.evisionnews.in) പുതിയ ബസ്സ്റ്റാന്റിന് സമീപം ഐവ ഗ്രൂപ്പിന്റെ ഐവ സില്‍ക്‌സ് ഷോറൂം 30 ന് രാവിലെ 11 മണിക്ക് സിനിമാ താരം ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും. 20000, സ്‌ക്വയര്‍ ഫീറ്റില്‍ അതിവിശാലമായ അഞ്ചാമത് ഷോറൂമാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഐവ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എം.സുലൈമാന്‍ ഹാജി അധ്യക്ഷത വഹിക്കും.
ചൂരിദാര്‍ സെക്ഷന്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും സാരി സെക്ഷന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയും ഡിസൈനര്‍ സ്റ്റുഡിയോ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും കിഡ്‌സ് സെക്ഷന്‍ നഗരസഭാ പ്രതിപക്ഷ നേതാവ് പി. രമേശും ജെന്റ്‌സ് ഗാലറി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫും ഉദ്ഘാടനം ചെയ്യും. നാങ്കി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എം. മുഹമ്മദലി ആദ്യവില്‍പന നിര്‍വ്വഹിക്കുമെന്നും ഐവ ഗ്രൂപ്പ് ഡയറക്ടര്‍മാരായ അഷറഫ് ഐവ, ഷമീര്‍ ഐവ, തസ്ലീം ഐവ, ഇവന്റ് ഡയറക്ടര്‍ ഷാഫി എ. നെല്ലിക്കുന്ന് എന്നിവര്‍ അറിയിച്ചു.
ഐവ സില്‍ക്‌സിന് കാസര്‍കോട് പഴയ ബസ്റ്റാന്റ് ക്രോസ് റോഡിലും കാഞ്ഞങ്ങാട്, മംഗലാപുരം എന്നിവിടങ്ങളിലും മെഗാ ഷോറൂമുകളുമുണ്ട്.

Post a Comment
0 Comments