നീലേശ്വരം (www.evisionnews.in): സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്‌കൂള്‍ ജീവനക്കാരിയെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമം. മടിക്കൈ ബങ്കളം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരി ചതുരക്കിണറിലെ അനിതയെയാണ് (38) ഭര്‍ത്താവ് തമ്പാന്‍ (50) ഇന്ന് രാവിലെ സ്‌കൂട്ടര്‍ തടഞ്ഞ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. വയറിന് കുത്തേറ്റ അനിതയെ നാട്ടുകാര്‍ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അനിത വീട്ടില്‍ നിന്നും തന്റെ സ്വന്തം സ്‌കൂട്ടിയില്‍ രാവിലെ ഒമ്പതുമണിയോടെ സ്‌കൂളിലേക്ക് പുറപ്പെട്ടു. അനിതയുടെ പതിവ് യാത്രയെക്കുറിച്ച് നന്നായി അറിയുന്ന തമ്പാന്‍ ചതുരക്കിണര്‍ കള്ള് ഷാപ്പിന് സമീപം കാത്തുനിന്ന് സ്‌കൂട്ടര്‍ തടയുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഇവര്‍ക്കൊരു കുട്ടിയുണ്ട്. ബന്തടുക്ക മാനടുക്കം സ്വദേശിയായ തമ്പാന്‍ ഒരു മണിക്കൂറിന് ശേഷം നീലേശ്വരം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
keywords:kasaragod-nileshwaram-husband-stabbed-wife
Post a Comment
0 Comments