Type Here to Get Search Results !

Bottom Ad

സംരക്ഷണം നല്‍കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ച നെല്ലിക്കട്ടയിലെ പിഞ്ചുകുഞ്ഞിന് ദാരുണ മരണം

കാസര്‍കോട്: (www.evisionnews.in)പഞ്ചായത്തിനോടും സാമൂഹിക ക്ഷേമവകുപ്പിനോടും സംരക്ഷണം നല്‍കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയ കുടുംബത്തിലെ നവജാത ശിശു മരിച്ച നിലയില്‍. ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ട പള്ളിക്ക് സമീപത്തായി താമസിക്കുന്ന ആമു-നസീമ ദമ്പതികളുടെ 22 ദിവസം പ്രായമുള്ള ഇരട്ടകുഞ്ഞുങ്ങളില്‍ ആയിഷയാണ് മരിച്ചത്. പോഷകാഹാര കുറവും തറയിലുള്ള കിടത്തവുമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മാര്‍ച്ച് ഒന്നിന് ഈ വീട്ടിലേക്ക് സഹായവുമായി എത്തിയ ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ പുറത്തറിയിച്ചത്.



keywords-kasaragod-district collector-nellikkatta-baby girl-ayisha-death

Post a Comment

0 Comments

Top Post Ad

Below Post Ad