Type Here to Get Search Results !

Bottom Ad

യുണൈറ്റഡ് കൈനോത്ത് ഷാഹുൽ ഹമീദ് സ്മാരക ഫുട്‍ബോൾ ടൂർണമെന്റ്:വളപ്പിൽ ബുൾസ് ജേതാക്കൾ

മേൽപറമ്പ്:(www.evisionnews.in) യുണൈറ്റഡ് കൈനോത്ത് ആതിഥ്യമരുളിയ പ്രഥമ ഷാഹുൽ ഹമീദ് സ്മാരക ഫുട്‍ബോൾ ടൂർണമെന്റിൽ വളപ്പിൽ ബുൾസ് ജേതാക്കളായി.തിങ്ങി നിറഞ്ഞ കാണികളെ മൊത്തം ആവേശത്തിലാക്കിയ അത്യന്തം വാശിയേറിയ  ഫൈനലിൽ വിവോ കാസർകോടിനെയാണ് വളപ്പിൽ ബുൾസ് തോൽപ്പിച്ചത്. മേൽപറമ്പ് കെ.പി.യു കൺസ്ട്രക്ഷൻ സ്റ്റേഡിയത്തിലാണ് ഫുട്‍ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.ടൂർണമെന്റ് സ്പോൺസർമാരിൽ ഒരാളായ സനാബിൽ ഗ്രൂപ്പ് ചെയർമാൻ കെ.ബി.എം ശരീഫ് കാപ്പിൽ കളിക്കാരുമായി പരിചയപെട്ടു.അനൂപ്‌ തമ്പ് മേൽപറമ്പ്,ബഷീർ ജിംഖാന,രാഘവൻ ചന്ദ്രഗിരി,മുനീർ ഓഫൻസ്‌,കാദർ ലക്കിസ്റ്റാർ,നിയാസ്‌ നൈഫ്‌,അജ്സൽ സബ്‌ഹാൻ,ആഷി ലാല,ശഫീഖ്‌ കൈനോത്ത് എന്നിവർ അനുഗമിച്ചു.

പഴയകാല ഫുട്‍ബോൾ താരവും ഫുട്‍ബോൾ പ്രേമിയുമായ അഹമ്മദ് കായിന്റടിയെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.നിർദ്ധനരായ ഒരു സ്ക്കൂൾ കുട്ടിക്കും ഒരു വ്യക്തിക്കും ഉള്ള യുണൈറ്റഡ് കൈനോത്തിന്റെ  ധനസഹായം കെ.ബി.എം ശരീഫ് കാപ്പിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഷഫീക് കൈനോത്തിനു കൈമാറി.വിജയികൾക്കുള്ള ട്രോഫി സനാബിൽ ഗ്രൂപ്പ് ചെയർമാൻ കെ.ബി.എം ശരീഫ് കാപ്പിലും, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഷഫീക് കൈനോത്തും, ക്യാഷ് അവാർഡ് യുണൈറ്റഡ് കൈനോത്ത് പ്രസിഡന്റ് നിയാസ് ചക്ലിയും സമ്മാനിച്ചു.റണ്ണേഴ്‌സ് അപ്പ് ആയ വിവോ കാസർകോടിനുള്ള ട്രോഫി ടൂർണമെന്റ് കമ്മിറ്റി കൺവീനർ ആഷി ലാലയും, ക്യാഷ് അവാർഡ് യുണൈറ്റഡ് കൈനോത്ത് സെക്രട്ടറി അജ്‌സലും സമ്മാനിച്ചു.



keywords-unaited kainoth-footbal tournament-valappil bulls

Post a Comment

0 Comments

Top Post Ad

Below Post Ad