ബദിയടുക്ക (www.evisionnews.in): കാറില്‍ 340 ലിറ്റര്‍ സ്പിരിറ്റ് കടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. പട്ടാമ്പി പുതുക്കാല പറമ്പില്‍ രാമചന്ദ്ര(52)നാണ് അറസ്റ്റിലായത്. 2000ത്തില്‍ ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് സംഘം സ്പിരിറ്റ് കടത്തുന്നതിനിടെ രാമചന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വ്യാജ മേല്‍വിലാസത്തില്‍ കഴിയുകയായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റെനി ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ പാലക്കാട് ആനക്കുടി എക്‌സൈസിന്റെ സഹായത്തോടെയാണ് രാമചന്ദ്രനെ പിടിച്ചത്.
keywords:kasaragod-badiyadukka-spirit-smuggling-case-accused-arrest
Post a Comment
0 Comments