Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ക്വാട്ടേഴ്‌സ് മുറിയുടെ വാതില്‍ തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

കാഞ്ഞങ്ങാട് (www.evisionnews.in): വീട്ടുകാര്‍ പ്രഭാത സവാരിക്ക് പോയ സമയത്ത് വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. റെയില്‍വേ സ്റ്റേഷന് പരിസരത്തെ ക്വാട്ടേഴ്‌സിലെ പി. സുകുമാരന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. 4 മണിക്ക് ഭാര്യയ്‌ക്കൊപ്പമാണ് പ്രഭാത സവാരിക്ക് പോയത്. വാതില്‍ കൊളുത്തിട്ടാണ് പുറത്തിറങ്ങിയത്. ഒരു പവന്‍ വീതമുള്ള രണ്ട് വളകള്‍, അരപവന്റെ മോതിരം എന്നിവ നഷ്ടപ്പെട്ടു. പോലീസ് കേസെടുത്തു.



keywords:kasaragod-kanhangad-house-gold-theft

Post a Comment

0 Comments

Top Post Ad

Below Post Ad